
പൈനാവ്: റവന്യൂ വകുപ്പിലെ ജോലിഭാരം ലഘൂകരിക്കുന്നതിനും, കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, വില്ലേജ് ഓഫീസർ തസ്തികകൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനുംനടപടിവേണമെന്ന് കേരള റവന്യു ഡിപ്പാർട്ടമെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാകൺവെൻഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന ഗവൺമെൻറ്റി ന്റെ കഴിഞ്ഞ മൂന്നുവർഷത്തെ ഭരണനടപടികളിൽ സാമ്പത്തിക പ്രതിസന്ധികളുടെ പേര് പറഞ്ഞ് അർഹമായ ആനുകൂല്യങ്ങൾ നിരന്തരം നിഷേധിക്കപ്പെട്ട ജീവനക്കാർക്കും,കുടുംബാംഗങ്ങൾക്കും ഉണ്ടായിരിക്കുന്ന അസംതൃപതിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു.കൺവെഷൻ സംസ്ഥാന സെക്രട്ടറി എ. ഗ്രേഷ്യസ് ഉദ്ഘാനം ചെയ്തു .ജില്ലാ പ്രസിഡന്റ് ആൻസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി.കെ. സജിമോൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡി.ബിനിൽ , വനിത കമ്മിറ്റി സെക്രട്ടറി ബി.സുധർമ്മകുമാരി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ബി. ശ്രീകുമാർ, ആർ. ബിജുമോൻ. ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എ രതീഷ് നന്ദി പറഞ്ഞു.