മുട്ടം. ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെയും ജില്ലാ ഹോമിയോ ആശുപത്രിയിലെ ആയുഷ്മാൻ പദ്ധതിയുടെയും നേതൃത്വത്തിൽ അന്താരാഷ്ട യോഗാ ദിനത്തിൽ മുട്ടം ജില്ലാ ജയിലിൽ വിപുലമായ പരിപാടികൾ നടത്തി. സീനിയർ സിവിൽ ജഡ്ജ് അരവിന്ദ് ബി. ഇടയോടി ഉദ്ഘാടനം ചെയ്തു. ജയിൽ സൂപ്രണ്ട് ഇമാം റാസി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. ബിനു, ഡോ. ടോണി, ഡോ. ജെറോം, ഡോ. അഞ്ചൽ കൃഷ്ണ, നാച്ചുറോപ്പതി അസി. സൂപ്രണ്ട് ആരീഫ് കെ.എം, വെൽഫെയർ ഓഫീസർ ലിജി കെ.പി തുടങ്ങിയവർ പ്രസംഗിച്ചു. രതീഷ് ജോബി പോൾ, അനിൽകുമാർ, അരവിന്ദ്, അനൂപ് പൊന്നൂസ്, മുഹമ്മദ് റാഫി, അനുരാജ്, ഷിജിൽ, സുമേഷ്, അശോകൻ, ഹാരീസ് തുടങ്ങിയവർ നേതൃത്വം നൽകി.