hobnalinakshan

അടിമാലി: വീടിന്റെ മുകളിൽ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ കയറിയ ഗൃഹനാഥൻ വീണു മരിച്ചു. തോക്കുപാറ കാണ്ടിയാംപാറ പുതിയേടത്ത് നളിനാക്ഷനാണ് (62) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കാൽ വഴുതി വീണ നളിനാക്ഷനെ ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം ഇന്ന് രാവിലെ 10 ന് നടക്കും. ഭാര്യ : സുമതി അമ്പഴച്ചാൽ അഞ്ചേരിക്കുടി കുടുംബാംഗം . മക്കൾ :അരുൺ, അശ്വതി. മരുമകൻ:. മനു.