
കട്ടപ്പന: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 40 കാരൻ അറസ്റ്റിൽ. നെറ്റിത്തൊഴു അച്ചൻകാനം കോട്ടയ്ക്കകത്ത് കെ.കെ. വിനോദിനെയാണ് വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. വണ്ടൻമേട് സർക്കിൾ ഇൻസ്പെക്ടർ ഷൈൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ് സോപാനം, എസ്.സി.പി.ഒ ജയൻ, സാൻ ജോമോൻ, വീണ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.