കട്ടപ്പന : കാഞ്ചിയാർ പള്ളിക്കവലയ്ക്കു സമീപം കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെ തെരുവ് നായ്ക്കൾ ആക്രമിച്ചു കൊന്നു. പൂവത്തോലിൽ വർഗീസിന്റെ ഉടമസ്ഥതയിലുള്ള നാലുമാസം പ്രായമായ ആട്ടിൻകുട്ടിയാണ് ചത്തത്. 15 ദിവസം മുൻപും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നുമാസം പ്രായമായ ആട്ടിൻകുട്ടിയെ നായ്ക്കൾ കൊന്നിരുന്നു. കൂടാതെ സമീപവാസികളായ മടുക്കക്കുഴി ജെസ്സിയുടെ 8 കോഴികളെയും, പന്തക്കുറ്റി പ്രകാശിന്റെ 3 കോഴികളെയും തെരുവ് നായ്ക്കൾ അക്രമിച്ച് ഭക്ഷിച്ചിരുന്നു. ഏതാനും ദിവസങ്ങളായി തെരുവ് നായ രൂക്ഷമാകുന്ന സാഹചര്യത്തിൽ പഞ്ചായത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.