തൊടുപുഴ: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വളഞ്ഞിട്ട് ആക്രമിക്കുന്ന മത തീവ്രവാദികളുടെ നിലപാടിൽ തൊടുപുഴ ടൗൺ ശാഖ പ്രതിഷേധിച്ചു. ഇടത് വലത് ഭരണത്തിൽ വോട്ട് ബാങ്ക് എന്ന ഉമ്മാക്കി കാട്ടി ഹിന്ദു ക്രൈസ്തവ വിഭാഗത്തിന്റെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന നിലപാടിനെ സമൂഹത്തിൽ തുറന്നുകാണിച്ച യോഗം ജനറൽ സെക്രട്ടറിയേയും വെല്ലുവിളിച്ച് തെരുവിൽ ഇറങ്ങാനാണ് ഭാവമെങ്കിൽ എസ്.എൻ.ഡി.പി യോഗം ശക്തമായി തന്നെ നേരിടുമെന്ന് യോഗം ചൂണ്ടികാട്ടി.