
കുമളി : ജോയിന്റ് കൗൺസിൽ കുമളി മേഖല സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം വി.എസ്.സൂരജ് ഉദ്ഘാടനം ചെയ്തു .മേഖല വൈസ് പ്രസിഡന്റ് അമർനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് കെ.വി. സാജൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു . സംസ്ഥാന കമ്മറ്റിഅംഗം ആർ.ബിജുമോൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.റ്റി. ഉണ്ണി ,വി എം ഷൗക്കത്തലി,ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് ചന്ദ്ര ബോസ് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി പ്രീതാ ഗോപാൽ പ്രവർത്തന റിപ്പോർട്ടും ഖജാൻജി ബെന്നി വർഗ്ഗീസ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സർവ്വീസിൽ നിന്നു വിരമിച്ച കെ.കെ. സെലീനയ്ക്ക് യാത്രയയപ്പ് നൽകി. മേഖല കമ്മറ്റി അംഗം ജോസഫ് ചാക്കോ സ്വാഗതവും മുരുകൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായായി എം.മുരുകൻ (മേഖലാപ്രസിഡന്റ് )അമർനാഥ് , എസ്.രാജൻ (വൈസ് പ്രസിഡന്റുമാർ), പ്രീതാ ഗോപാൽ (സെക്രട്ടറി )രാജേഷ് എ.ആർ. സുജിത കെ.കെ. (ജോയിന്റ് സെക്രട്ടറിമാർ) ബെന്നി വർഗ്ഗീസ് (ട്രഷറാർ) എന്നിവരെ തെരഞെടുത്തു.