പീരുമേട് :മഴ കനത്തതോടെ തോട്ടം തൊഴിലാളികളുടെ നെഞ്ചിടിപ്പ് വർദ്ധിക്കുകയാണ്. ഏതു സമയവും തകർന്നു വീഴാവുന്ന ലയങ്ങളാണ് അവരെ ആശങ്കപ്പെടുത്തുന്നത്. പീരുമേട് താലൂക്കിലെ ലയങ്ങളിൽ അധികവും കാലപ്പഴക്കമേറിയതാണ്.ചുവരുകൾ ഇടിഞ്ഞ് വീണും മേൽക്കൂരകൾ തകർന്നും ചിലത് മൊത്തമായി നലംപൊത്തുന്നതും പതിവായിട്ടുണ്ട്. ഇവിടെ 50 വർഷത്തിലധികം പഴക്കമുള്ള ലയങ്ങളാണുള്ളത്.
ചെളിയും കാട്ടുകല്ലും കുമ്മായവും ചേർത്താണ് ഏറെ ലയങ്ങളും നിർമ്മിച്ചിട്ടുള്ളത്.ഇത്രയും കാലം കേടുകൂടാതെ നിന്നത് തന്നെ അന്നത്തെ ചേരുവകളുടെ ഗുണമാണ്.24 വർഷമായി അടഞ്ഞുകിടക്കുന്ന ഉടമകൾ ഉപേക്ഷിച്ചു പോയ അഞ്ചു വൻകിട തോട്ടങ്ങൾ താലൂക്കിലുണ്ട്. ഈ ലയങ്ങളിൽ കാലാകാലങ്ങളിൽ നടത്തേണ്ട അറ്റകുറ്റപ്പണികൾ നടത്താത്തതുകൊണ്ട് പൊട്ടിപൊളിഞ്ഞ് ചോർന്ന് ഒലിച്ച് ഏത് സമയം നിലംപൊത്താവുന്ന അവസ്ഥയിലാണ്. അല്പമെങ്കിലും കുഴപ്പങ്ങൾ ഇല്ലാതെ താമസിക്കാൻ കഴിയുന്ന ലയങ്ങൾ എ.വി.റ്റി കമ്പനിയുടെ ലയങ്ങളാണ്.
2022 ൽ കോഴിക്കാനത്ത് ലയം ഇടിഞ്ഞുവീണ് ഒരു തൊഴിലാളി സ്ത്രീ മരിച്ചതോടെയാണ് ലയങ്ങൾ നവീകരിക്കണമെന്ന് ആവശ്യം ശക്തമായത്. തുടർന്ന് ഈ വർഷം തന്നെ ഏലപ്പാറ ടൈഫോർഡ് എം എം ജെ. പ്ലാൻറ്റേഷൻസിലെ ചന്ദ്രികയുടെ ലയം ഇടിഞ്ഞ് വീണെങ്കിലും മൂന്നുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ട് മാസം മുൻപ് വണ്ടിപ്പെരിയാർ തങ്കമല ഇഞ്ചിക്കാട്ട് സുരേഷിന്റെ ലയം തകർന്നു വീണ് വീട്ടിലുള്ളവർ ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം വാളാടിയിലെ എച്ച് .എം. എൽ എസ്റ്റേറ്റിലെ ശശിധരന്റെ ലയത്തിന്റെ അടുക്കളഭാഗം തകർന്നു വീണു.പലപ്പോഴും ഈ വീടുകളിൽ താമസിക്കുന്ന തൊഴിലാളികൾ ജോലിക്ക് പോകുമ്പോഴാണ് ലയങ്ങൾ തകർന്നു വീഴുന്നത് എന്നതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നില്ലെന്ന് മാത്രം.
അവസ്ഥ ബോദ്ധ്യപ്പെട്ടു
പക്ഷെ....
വാസയോഗ്യമല്ലാത്ത ലയങ്ങൽ ഇടിഞ്ഞുവീഴുന്ന സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് എസ്റ്റേറ്റ് നവീകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളിൽ 10 കോടി രൂപ വീതം 20 കോടി രൂപ അനുവദിച്ചിരുന്നത് .എന്നാൽ ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ മാത്രം നടന്നില്ല. സംസ്ഥാന ലേബർ കമ്മീഷണറും, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം ബീനാകുമാരി നിരവധി പ്രാവശ്യം തോട്ടം തൊഴിലാളികളുടെ ലയങ്ങൾ നേരിൽ എത്തി അവസ്ഥ ബോദ്ധ്യപ്പെടുകയും ചെയ്തു.തകർച്ചയിലായ ലയങ്ങൾ നവീകരിക്കൽ സംബന്ധിച്ച് സംസ്ഥാന തൊഴിൽ വകുപ്പ് സെക്രട്ടറിയോടും ലേബർ കമ്മീഷണറോടും കേന്ദ്ര തൊഴിൽ മന്ത്രാലയം റിപ്പോർട്ടു ആവശ്യപ്പെട്ടതായി അറിയുന്നു. ഫലപ്രദമായ ഒരു നടപടിയും ഉണ്ടായില്ല.
=ലയങ്ങൾ നവീകരിക്കുന്നത് സംബന്ധിച്ച്സംസ്ഥാന തൊഴിൽ വകുപ്പും നിർമ്മിതി വകുപ്പും പരസ്പരം
റിപ്പോർട്ടുകൾ കൈമാറിയതല്ലാതെ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചില്ല.
=പ്ലാന്റേഷൻ ഡയറക്ടറേറ്റും മൗനം പലിച്ചു
+സംസ്ഥാന ബഡ്ജറ്റിൽ
20കോടി അനുവദിച്ചു,