അടിമാലി:അന്താരാഷ്ട്ര മലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് അടിമാലി പഞ്ചായത്ത് ടൗൺഹാളിൽ വച്ച് നടക്കും.ജില്ലാ കളക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്യും.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദേവികുളം സബ് കളക്ടർ വി എം ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. വിമുക്തി മിഷൻ ജില്ലാ മാനേജർഅശോക് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകും.ഇടുക്കി എക്‌സൈസ് ഡിവിഷൻ രൂപീകരിച്ചിട്ടുള്ള സംഗീതമേ ലഹരി വിമുക്തി കരോക്കെ ഗാനമേള ട്രൂപ്പിന്റെ ഉദ്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ നിർവഹിക്കും.
ദിനാചരണത്തോടനുബന്ധിച്ച് മേഖലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിട്ടുള്ള ക്വിസ് മത്സരത്തിലെ വിജയികൾക്ക് ജില്ലാ പഞ്ചായത്തംഗം സോളി ജീസസ് സമ്മാനദാനം നിർവഹിക്കും.സംഗീതമെ ലഹരി വിമുക്തി ഗാനമേള ട്രൂപ്പിന്റെ ഗാനമേള സ്‌കൂൾ കോളേജ് വിദ്യാർത്ഥികളുടെ ലഹരി വിമുക്ത സന്ദേശം ഉൾക്കൊള്ളുന്ന കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.