
അടിമാലി: മഴക്കാലം തുടങ്ങിയതേയുള്ളു പാറത്തോട് കൃഷിഭവൻ റോഡ്മാറി.പാറത്തോട്ടിൽ നിന്നും തെള്ളിത്തോട്ടിലേക്കെത്തുന്ന റോഡാണ് ജനങ്ങൾക്ക് ദുരിതമുണ്ടാക്കുന്നത്. പള്ളിപ്പടിയിൽ നിന്നും അര കിലോമീറ്റർ ദൂരം പോലുമില്ല കൊന്നത്തടി ക്യഷി ഭവനിലേക്കുള്ള ദൂരം.നൂറ്റമ്പത് മീറ്ററോളം ദൂരത്തിൽ കോൺക്രീറ്റ് റോഡാണ്. ശേഷിക്കുന്ന ഭാഗം ഇരുവശങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന ചെളിവെള്ളം നിറഞ്ഞു കിടക്കുകയാണ്. കാൽനടയാത്രക്കാർക്ക് ചെളിയിൽ കാൽകുത്താതെ കടന്നു പോകാനാകില്ല. വാഹനങ്ങൾ വരുമ്പോൾ സ്ത്രീകളും കുട്ടികളും അടക്കമുള്ള കാൽനടയാത്രക്കാർഏറെ പ്രതിസന്ധിയിലാകും. ബൈക്ക് യാത്രികരുടെ കാര്യം പറയാനുമില്ല. ക്യഷിഭവനിൽവിവിധ ആവശ്യങ്ങൾക്കായി നിരവധി പേരാണ് ഇതുവഴി കടന്നു വരുന്നത്. ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിയ്ക്കുന്ന സർക്കാർ ഓഫീസിലേക്കുളള യാത്രയാണ് ഇത്രയും ദുഷ്‌ക്കരമായിട്ടുള്ളത്.