കുടയത്തൂർ: സംസ്ഥാന പാതയരികിൽ അപകടാവസ്ഥയിലായിരുന്ന വൈദ്യുതി പോസ്റ്റ് കെ.എസ്.ഇ.ബി മാറ്റി സ്ഥാപിച്ചു. ഏത് സമയവും താഴെ വീഴാവുന്ന അവസ്ഥയിലായിരുന്നു പോസ്റ്റ്. സമീപവാസികൾ നിരവധി തവണ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ കെ.എസ്.ഇ.ബി തയ്യാറായിരുന്നില്ല. ഇത് സംബന്ധിച്ച് മാദ്ധ്യമ വാർത്തകളെ തുടർന്നാണ് അടിയന്തര ഇടപെടലുണ്ടായത്. സരസ്വതി സ്‌കൂൾ ജംഗ്ഷന് സമീപമാണ് ചുവട് ഒടിഞ്ഞ് മണ്ണിന് മുകളിൽ വൈദ്യതി പോസ്റ്റ് നിന്നിരുന്നത്. അജ്ഞാത വാഹനം ഇടിച്ചാണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞത്. സ്റ്റേ കമ്പിയുടെ ബലത്തിലായിരുന്നു ഏത് സമയവും താഴെ വീഴാവുന്ന നിലയിൽ ഇത് നിന്നിരുന്നത്.