രാജാക്കാട്:രാജാക്കാട് ഗവ.ആയൂർവ്വേദ ഡിസ്‌പെൻസറിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന യോഗ സെന്റർ ഹാളിന്റെ ഉദ്ഘാടനം നടത്തി.ജില്ലയിലെ മികച്ച ആയുർവ്വേദ ഡിസ്‌പെൻസറിയായി പ്രവർത്തിക്കുന്നതും വിവിധ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പുരസ്‌ക്കാരം നേടിയ
ഡിസ്‌പെൻസറിയിൽ 2022 ൽ യോഗ ക്ലാസുകൾ ആരംഭിച്ച് ഇതുവരെ 15 ബാച്ചുകളുടെ പരിശീലനം പൂർത്തിയാക്കി.
യോഗ ഇൻസ്ട്രക്ടർ ഡോ.പ്രിയങ്ക ടി.റാമിന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തിവരുന്നത്.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി പാലക്കാട്ട് അദ്ധ്യക്ഷത വഹിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ് സതി ഉദ്ഘാടനം നിർവ്വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. വി.എസ് നീന സ്വാഗതവും,ഡോ. പ്രിയങ്ക ടി. റാം നന്ദിയും പറഞ്ഞു. എച്ച് .എം സി മെമ്പർ ഷാജി അമ്പാട്ട്, പഞ്ചായത്ത് അംഗങ്ങളായ കെ.പി സുബീഷ്,ബിജി സന്തോഷ്, വീണ അനൂപ്,നിഷ രതീഷ്,സി.ആർ രാജു,
മിനി ബേബി,ദീപ പ്രകാശ് എന്നിവർ പ്രസംഗിച്ചു.