
തൊടുപുഴ:മണക്കാട് അയ്യൻകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ ദ്വാരപാലകരുടെ സമർപ്പണം നടന്നു. ക്ഷേത്രത്തിലേക്ക് ശിൽപ്പ സമർപ്പണം നടത്തിയ പാലത്തിനാൽ ചന്ദ്രശേഖരൻ നായർ ക്ഷേത്രം ശിൽപ്പി മനോജ് മാധവന് ദക്ഷിണ നൽകി സമർപ്പണ ചടങ്ങ് നടത്തി. ക്ഷേത്രം പ്രസിഡന്റ് വി.ആർ.പങ്കജാക്ഷൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള വലിയ നടപ്പന്തലിന്റേയും വഴിപാട് കൗണ്ടറിന്റെയും സമർപ്പണ ചടങ്ങ് 30 ന് രാവിലെ 11ന് പന്തളം രാജാവ് മൂലംനാൾ ശങ്കർ വർമ്മ രാജ നിർവഹിക്കു.സെക്രട്ടറി അനിൽ.ജെ, ട്രഷറർ സാജൻ.എസ്, കോർഡിനേറ്റർ പി.എൻ.രാധാകൃഷ്ണൻ, വൈസ്.പ്രസിഡന്റ് ഭാരതിയമ്മ, കമ്മറ്റിയംഗങ്ങളായ ഓമന.ബി, ഷീല ആനക്കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.