ഇടുക്കി: ദേശീയ ആയുഷ് മിഷൻ കരാർ അടിസ്ഥാനത്തിൽ ജി.എൻ.എം നഴ്‌സ്, തെറാപിസ്റ്റ് (സ്ത്രീ), തെറാപിസ്റ്റ്(പുരുഷൻ), യോഗ ഇൻസ്ട്രക്ടർ അറ്റൻഡർ, നഴ്‌സിംഗ് അസിസ്റ്റൻ്, കെയർ ടെയ്ക്കർ, മൾട്ടിപ്പർപ്പസ് വർക്കർ, മൾട്ടിപ്പർപ്പസ് ഹെൽത്ത് വർക്കർ (ജി.എൻ.എം) എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൊടുപുഴ കാരിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ജൂലായ് 10 ന് വൈകുന്നേരം 5 വരെ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സ്വീകരിക്കുന്നതായിരിക്കും . ഇന്റർവ്യു തീയതി പിന്നീട് അറിയിക്കും . കൂടുതൽ വിവരങ്ങൾക്ക് 04862 291782.