കുമളി :ദക്ഷിണ കേരള ജമാത്തുൾ ഉലമയുടെ നേതൃത്വത്തിൽ കുമളിയിൽ പതാക ദിനം ആചരിച്ചു. കുമളി ഷംസുൽ ഇസ്ലാം ജമാ അത്തിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.അബ്ദുൾ സലാം ഹാജി യോഗം ഉദ്ഘാടനം ചെയ്തു. പീരുമേട് താലൂക്ക് ട്രഷറർ നൗഷാദ് മൗലവി നജിമി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ഇമാം മുജീബ് റഹ്മാൻ ഫലാഹി മുഖ്യ പ്രഭാഷണം നടത്തി.ജമാഅത്ത് ഫെഡറേഷൻ പീരുമേട് താലൂക്ക് പ്രസിഡന്റ് ഹാജി എ. ജാഫർ, കെ.സി. അൻസാരി, ഗ്രാമ പഞ്ചായത്തംഗം എ.കബീർ, അബ്ദുൾ റസാഖ് മൗലവി, റിയാസ് മൗലവി, സി.എച്ച്.എം. അലി മൗലവി, പി.പി.റഹിം, ബാൽ മുഹമ്മദ്, ഫൈസൽ ഹക്ക്, ഏന്തയാർ കുഞ്ഞുമോൻ, അബൂബക്കർ എന്നിവർ യോഗത്തിൽ സംസാരിച്ചു.