തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സ്റ്റാൻഡിനകത്ത് ദുർഗന്ധം വമിക്കുന്ന സാഹചര്യമാണ് നിലവില്ലുള്ളത്. ബസ് സ്റ്റാൻഡിന്റെ വരാന്തയിൽ വെള്ളം ലീക്ക് ചെയ്യുകയാണ്. യാത്രക്കാർ തെന്നി വീഴുന്നത് സ്ഥിരം കാഴ്ചയാണ്. കൂടാതെ സ്റ്റാൻഡിനകത്ത് വൈദ്യുതി മുടക്കവും പതിവാണ്. മീറ്റർ ബോക്സ് ഇളകി പറിഞ്ഞ് അപകടാവസ്ഥയിലാണ്. ഓടകൾ എത്രയും പെട്ടെന്ന് ശുചീകരിക്കണം. കൂടാതെ ഗ്രിൽ സ്ലാബ് ക്ലീൻ ചെയ്യണം. രാത്രി എട്ടിന് ശേഷം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുന്നതിനാൽ പൊലീസ് നിരീക്ഷണം ശക്തമാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ ചേർന്ന മേഖലാ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റഹിം നാനോ മൊബൈൽ (മേഖല പ്രസിഡന്റ്),​​ സജി സിറിയക് (സെക്രട്ടറി),​ ഡോണി അഗസ്റ്റിൻ (ട്രഷറർ) എന്നിവരെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗം ജോസ് വഴുതനപ്പിള്ളിൽ യോഗം ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി സി.കെ. നവാസ്, ടോമി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. നാസ്സർ സൈര സ്വാഗതവും സന്തോഷ് കമൽ നന്ദിയും പറഞ്ഞു.