പീരുമേട് : ഇന്നലെ ഉണ്ടായ കനത്ത മഴയിൽ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു.ബോണാമിപുതുവൽ കെ.പി സുബയ്യയുടെ വീടിന് മുകളിലേക്കാണ് മരം വീണത്.വീട് ഭാഗികമായി തകർന്നു. വീടിന്റെ മുകളിൽ മരം വീഴുമ്പോൾ വീടിനുള്ളിൽസുബയ്യയും ഭാര്യയും മകനും ഉണ്ടായിരുന്നു ഇവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്‌