
ഇടുക്കി: പാറേമാവ് ജില്ലാ ആയുർവേദ ആശുപത്രിയിൽ മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നതിനുള്ള ഗ്രേ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയാകുന്നു. ജലവിഭവ വകുപ്പിന് കീഴിലുള്ള കെ.ആർ.ഡബ്ല്യു.എസ്.എ (ജലനിധി) സംഘം ആശുപത്രി സന്ദർശിച്ചു പരിശോധന നടത്തി. സ്ഥല പരിശോധനയ്ക്ക് ടെക്നിക്കൽ ഡയറക്ടർ ടി.കെ. മണി, ഡി.ഡി.ഒ.പി പി.വി. ലാലിച്ചൻ, മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ ജോസി ജോസ്, ബിനോയി സെബാസ്റ്റ്യൻ, വാട്ടർ കൺസർവേഷൻ സ്‌പെഷ്യലിസ്റ്റ് ഡോ. വി. പ്രദീപ് കുമാർ, ടെക്നിക്കൽ മാനേജർ സി.ആർ. ശ്രീജിത്, റീജിയണൽ ഡയറക്ടർ കെ.കെ. ബിജു മോൻ, പ്രൊജക്ട് എൻജിനിയർ എൻ. ഗണേശൻ എന്നിവരാണ് പരിശോധന നടത്തിയത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെർള ബീഗം, മെമ്പർ കെ.ജി. സത്യൻ, ജലനിധി മെമ്പർ ഷിജോ തടത്തിൽ, ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ. ജോർജ് മാത്യു, സി.എം.ഒ ഡോ. ജീന കെ.കെ എന്നിവർ പങ്കെടുത്തു. പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുള്ളതിനാൽ ഈ സാമ്പത്തിക വർഷത്തിൽ തന്നെ നടപ്പിൽ വരുത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.