koodu

പീരുമേട്. വള്ളക്കടവ് മാട്ടുപ്പെട്ടി ആറാം നമ്പർ ഭാഗത്ത് കഴിഞ്ഞ ഒരാഴ്ചക്കാലമായി കടുവയുടെ കാൽപ്പാടുകൾ കണ്ടതിനെത്തു‌ടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചു. പ്രദേശത്ത് ഇറങ്ങിയത് കടുവയാണോ എന്ന് അറിയുന്നതിനായികഴിഞ്ഞ ദിവസം സ്ഥലത്ത് രണ്ട് ക്യാമറ സ്ഥാപിച്ചിരുന്നു.കടുവയുടെ ദൃശ്യം ക്യാമറ പതിഞ്ഞതോടെ ജനങ്ങൾ ഏറെ പരിഭ്രാന്തിയിലായിരുന്നു. തുടർന്നാണ് കോട്ടയം വൈൽഡ് ലൈഫ് ഡി എഫ് ഒ യുടെ നിർദേശപ്രകാരം ഡോ. അനുരാഗിന്റെ നേതൃത്വത്തിൽ മൂലക്കയം മാട്ടുപ്പെട്ടിയിൽ കടുവയെ പിടികൂടുന്നതിനായുള്ള കൂട് സ്ഥാപിച്ചത് . ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. കെ റെജിമോൻ ഒപ്പമുണ്ടായിരുന്നു. മുൻപ് വണ്ടിപ്പെരിയാർ മൂങ്കലാർ ഭാഗത്ത് പുലി ഇറങ്ങുകയും വളർത്തുമൃഗങ്ങളെ പിടികൂടുകയും ചെയ്തിരുന്നു. ഇതോടെയാണ് മൂങ്കലാറ്റിലെ പുലിയെ പിടിക്കുന്നതിനായി തേയില കാട്ടിൽ കൂട് സ്ഥാപിച്ചത്. എന്നാൽ കൂട് സ്ഥാപിച്ച ആറുമാസം പിന്നിട്ടിട്ടും പുലി കൂട്ടിൽ വീണില്ല. തുടർന്നാണ് അവിടെ നിന്നുംകൂട് മൂലക്കയം ഭാഗത്തെ കടുവയെ പിടിക്കാൻ മാറ്റി സ്ഥാപിക്കുകയായിരുന്നു. . ഇതേസമയം മൂലക്കയം മാട്ടുപ്പെട്ടി മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം നിരന്തരമായി തുടരുകയാണ്. സ്ഥിരമായി ഇവിടെ കരടിയെയും കണ്ടുവരാറുണ്ട്.വനാതിർത്തിയുടെ ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽവന്യമൃഗങ്ങൾ ഈ പ്രദേശത്തേക്ക് കടന്നു വരുന്നത് .