തൊടുപുഴ: ​മു​ട്ടം​ എ​ള്ളു​മ്പു​റം​ സെ​റ്റി​ൽ​മെ​ന്റി​ലെ​ ഓ​ട്ടോ​ തൊ​ഴി​ലാ​ളി​യും​ ആ​ദി​വാ​സി​ യു​വാ​വു​മാ​യ​ സി​റി​ൽ​ ജോ​ൺ​സ​നെ​ ക​ള്ള​ക്കേ​സി​ൽ​ കു​ടു​ക്കി​യതിനെതിരെ മുട്ടം പൊലീസ് സ്റ്റേഷനിലേയ്ക്ക് ജ​ന​കീ​യ​ പ്ര​ക്ഷോ​ഭ​ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ബ്ലേ​ഡ് മാ​ഫി​യ​ സം​ഘ​ത്തി​നു​മെ​തി​രെ​ ക്രൈം​ ര​ജി​സ്റ്റ​ർ​ ചെ​യ്യു​ക​ ;​ കു​റ്റ​വാ​ളി​ക​ളാ​യ​ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ സ​ർ​വീ​സി​ൽ​ നി​ന്ന് നീ​ക്കം​ ചെ​യ്യു​ക​,​ ​ ക​ള്ള​ക്കേ​സ് റ​ദ്ദ് ചെ​യ്യു​ക​ എ​ന്നീ​ ആ​വ​ശ്യ​ങ്ങ​ൾ​ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു​ മാ​ർ​ച്ച്.മാ​ർ​ച്ചി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന​ ധ​ർ​ണ്ണ​ പി​ പി​ സു​ലൈ​മാ​ൻ​ റാ​വു​ത്ത​ർ​എക്സ് എം. എൽ. എ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​. മു​ട്ടം​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷേ​ർ​ലി​ അ​ഗ​സ്റ്റി​ൻ​,​എൻ. കെ. ബിജു ​ (​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​)​,​ എം. ഐ ശ​ശീ​ന്ദ്ര​ൻ​ (​ആ​ദി​വാ​സി​ ക്ഷേ​മ​സ​മി​തി​)​,​ ടി. കെ. മോ​ഹ​ന​ൻ​ (​സി​പി​എം​ ലോ​ക്ക​ൽ​ സെ​ക്ര​ട്ട​റി​)​,​ പി​.എ​ മോ​ഹ​ൻ​ (​ഉ​ള്ളാ​ട​ മ​ഹാ​സ​ഭ​ സം​സ്ഥാ​ന​ പ്ര​സി​ഡ​ന്റ്)​,​ ശ്രീ​ജി​ത്ത് (​ആ​ദി​വാ​സി​ ഏ​കോ​പ​ന​ സ​മി​തി​ ജി​ല്ലാ​ പ്ര​സി​ഡ​ന്റ്)​,​ ടി​.എ​ ജേ​ക്ക​ബ് (​എ​ള്ളും​പു​റം​ ഊ​രു​മൂ​പ്പ​ൻ​)​,​ ബേ​ബി​ വ​ട​ക്കേ​ക്ക​ര​ (​ദ​ളി​ത് ഫെ​ഡ​റേ​ഷ​ൻ​ ജി​ല്ലാ​ പ്ര​സി​ഡ​ന്റ്)​,​ ജോ​സ് ചു​വ​പ്പു​ങ്ക​ൽ​ (​കേ​ര​ള​ കോ​ൺ​ഗ്ര​സ് (​എം​)​ മ​ണ്ഡ​ലം​ പ്ര​സി​ഡ​ന്റ് )​,​ ടി​.ജെ​.പീ​റ്റ​ർ​ (​ ഗാ​ന്ധി​ദ​ർ​ശ​ൻ​ വേ​ദി​,​ സം​സ്ഥാ​ന​ വൈ​സ് പ്ര​സി​ഡ​ന്റ് )​,​എ​ൻ​.വി​നോ​ദ് കു​മാ​ർ​ (​ എ​സ് യു​ സി​ ഐ​ ​ജി​ല്ലാ​ സെ​ക്ര​ട്ട​റി​ )​ റെ​ജി​ ഗോ​പി​(​ സി​ .പി​ .ഐ​ )​,​ ആ​ൽ​ബി​ൻ​ വ​ട​ശ്ശേ​രി​(​ ഡി​ .വൈ​ .എ​ഫ് .ഐ​)​,​ജോ​ബി​സ് ജോ​സ്(​ യൂ​ത്ത് കോ​ൺ​ഗ്ര​സ് )​ തു​ട​ങ്ങി​യ​വർ ​ ​ പ്ര​സം​ഗി​ച്ചു​. ജ​ന​കീ​യ​ പ്ര​ക്ഷോ​ഭ​ സ​മി​തി​ ചെ​യ​ർ​മാ​ൻ​ ജെ​യിം​സ് കോ​ലാ​നി​,​ ജ​ന​റ​ൽ​ ക​ൺ​വീ​ന​ർ​ കെ​ എം​ സാ​ബു​ എ​ന്നി​വ​ർ​ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം​ ന​ൽ​കി​.