
തൊടുപുഴ: അന്തർദേശീയ ലഹരി വിരുദ്ധ ദിനത്തിൽ സ്‌കൂൾ പാർലമെന്റിന്റെ ഒരു മാതൃക അസംബ്ലിയുടെ ഭാഗമായി ദി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിൽ നടത്തി . സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിങ്ങനെ വിദ്യാർത്ഥി പ്രതിനിധികളെ തിരഞ്ഞെടുത്തു. തുടർന്ന് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി. സ്‌കൂൾ അസംബ്ലിയിൽ സഭ സ്പീക്കറുടെ ആമുഖപ്രസംഗത്തോടെ ചടങ്ങ് ആരംഭിച്ചു. സ്പീക്കർ മുഖ്യമന്ത്രിയെ ലഹരി ക്കെതിരെയുള്ള പ്രമേയം അവതരിപ്പിക്കാൻ ക്ഷണിച്ചു. മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു കഴിഞ്ഞ് പ്രതിപക്ഷ നേതാവ് പ്രമേയത്തെ പിന്താങ്ങി. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് എക്‌സൈസ് മന്ത്രി മറുപടി നൽകി. . പ്രമേയം സഭയിൽ പാസായതിനുശേഷം പ്രിൻസിപ്പലും അദ്ധ്യാപകരും കുട്ടികളും ഒത്തൊരുമിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.