rally

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിവിധ യൂണിഫോം സംഘടനകളുടെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി. സ്റ്റുഡന്റ് പൊലീസ്, എൻസിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, എൻഎസ്എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന റാലി സ്‌കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ ഫ്ളാഗ് ഓഫ് ചെയ്തു. കരിമണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി ലഹരി വിരുദ്ധ സന്ദേശം നൽകി. നാഷണൽ സർവീസ് സ്‌കീം വോളന്റീർ സെക്രട്ടറി റോസ് മരിയ രാജൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. മാത്യു എടാട്ട്, ഹെഡ്മാസ്റ്റർ സജി മാത്യു, അധ്യാപക വിദ്യാർഥി റവ. ഫാ. ജോർജ് മാറാപ്പിള്ളിൽ, വിവിധ യൂണിഫോം സംഘടനാ പ്രതിനിധികളായ ഏയ്ഞ്ചൽ ബിജു, മരിയ ജോയ്, അലീന സാജു എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ബിസോയ് ജോർജ് സ്വാഗതവും എൻസിസി ഓഫീസർ ജയ്സൺ ജോസ് നന്ദിയും പറഞ്ഞു.