
തൊടുപുഴ : കെ എസ് യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി കെപി സജിത്ത് ലാൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസ് അദ്ധ്യക്ഷത വഹിച്ച അനുസ്മരണ യോഗംസംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ജോസുകുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡന്റ് ടോണി തോമസ് രക്തസാക്ഷി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ അൽഫോൻസ് വാളിപ്ലാക്കൽ, ജെയിംസ് പോൾ, ഗൗതം റെജി, ആര്യലക്ഷ്മി, ജെയ്സൺ തോമസ്, ബ്ലെസ്സൺ ബേബി ആന്റോ ഷെർജിൻ, അഷ്‌കർ ഷമീർ എന്നിവർ പ്രസംഗിച്ചു. നേതാക്കളായ റഹ്മാൻ ഷാജി, ജോസിൻ തോമസ് എന്നിവർ നേതൃത്വം നൽകി.