പടി. കോടിക്കുളം: ഐരാമ്പിള്ളി ദേവി ആഞ്ജനേയ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ ക്ഷേത്രം തന്ത്രി എൻ.ജി. സത്യപാലൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി കെ.എൻ. രാമചന്ദ്രൻ ശാന്തിയുടെയും കാർമികത്വത്തിൽ നടത്തും. രാവിലെ 5.30ന് ഗണപതിഹവനം, 6.30ന് പ്രതിഷ്ഠാ സമയപൂജ,​ 9.30ന് പായിപ്ര ദമനന്റെ പ്രഭാഷണം. 10.30ന് കലശ പൂജകൾ,​ 11.30ന് കലശാഭഷേകങ്ങൾ,​ 12.30ന് മഹാപ്രസാദ ഊട്ട്,​ വൈകിട്ട് 6.30ന് ശേഷം ദീപാരാധന എന്നിവ നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് എ.ജി. ദാസ് എരുമക്കാട്ട്, സെക്രട്ടറി രവീന്ദ്രൻ കെ. കൂവപ്പള്ളി, രക്ഷാധികാരി എ.എൻ. കൃഷ്ണൻ വട്ടപ്പറമ്പിൽ എന്നിവർ അറിയിച്ചു.