കുമളി : ദിവസവും നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന കുമളി പഞ്ചായത്ത് ബസ് സ്റ്റാൻഡിന് പിൻഭാഗത്ത് കൂടിയുള്ള എളുപ്പപാതയിൽ വെള്ളക്കെട്ടും മാലിന്യവും നിറഞ്ഞ് ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമായിരിക്കുകയാണ്. അഴുതബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചകോൺക്രീറ്റ്‌റോഡാണ് വെള്ളക്കെട്ട് മൂലം സഞ്ചാരയോഗ്യമല്ലാതായത്.റോസാപ്പൂക്കണ്ടം തേക്കടിതോടിന് മുകളിൽ കോൺക്രീറ്റ് സ്ലാബ് പാകിയാണ് റോഡ് നിർമ്മിച്ചത്.
കോൺക്രീറ്റ് സ്ലാബുകൾക്ക് ഇടയിലെ ജോയിന്റിലൂടെ വെള്ളം ഒഴുകിപോകേണ്ട സ്ഥലത്ത് വാട്ടർ കണക്ഷൻ പൈപ്പ് വലിച്ച് മുകളിൽകോൺക്രീറ്റ് ചെയ്തതാണ് വിനയായത്. പലസ്ഥലത്തും ആറ് ഇഞ്ച് വരെ കനത്തിലാണ്‌കോൺക്രീറ്റ് ചെയ്തത്.ഇതിനെ തുടർന്ന് മഴയിൽ വെള്ളം കെട്ടി നിൽക്കാൻ തുടങ്ങി.
ബസ്റ്റാന്റിന് സമീപത്തുകൂടി തടസ്സമില്ലാതെ കണക്ഷൻ പൈപ്പ് ലൈൻ വലിക്കാം എന്നിരിക്കെയാണ് അശാസ്ത്രീയമായി പൈപ്പ് ലൈൻ ' നിർമ്മാണം നടത്തിയത്.
കുമളി ബ്ര്രസ്സാന്റിന് പിൻഭാഗത്ത്‌റോസാപ്പൂക്കണ്ടംറോഡിൽ നിന്നും ഗ്രേസ് തിയേറ്റർ ഭാഗത്തേക്ക് എളുപ്പത്തിൽ സഞ്ചരിക്കാം എന്നതാണ്‌റോഡിന്റെ പ്രത്യേകത. തിരക്കേറിയ സമയങ്ങളിൽദേശീയപാതയിലൂടെയും ബസ്റ്റാൻഡ് ഭാഗത്തു കൂടിയുംപോകാതെ ആളുകൾക്ക് ഏറെ ഉപയോഗപ്രദമായിരുന്നുറോഡ്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷ ഉൾപ്പെടെ ചെറു വാഹനങ്ങൾക്കും കടന്നുപോകാവുന്ന വിധത്തിൽ മൂന്നു മീറ്റർ വരെ വീതിയുള്ളറോഡാണിത്.
ഭാവിയിൽ ഇരുവശവും ഓരോ മീറ്റർ വീതി കൂട്ടി ബൈപ്പാസ് ആയി ഉപയോഗിക്കാവുന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഓടയുടെ മുക ളിൽകോൺക്രീറ്റ്‌റോഡ് നിർമ്മിക്കുന്നതിന് മുമ്പ് ഈ ഭാഗം മാലിന്യ കൂമ്പാരം ആയിരുന്നു.റോഡ് നിർമ്മിച്ചതോടുകൂടിയാണ് ഈ ഭാഗങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ വന്നു തുടങ്ങിയത്.കോൺക്രീറ്റ് സ്ലാബിനു മുകളിലെ വെള്ളക്കെട്ട് ഒഴിവാക്കുവാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.