കുടയത്തൂർ:-2024 ഫെബ്രുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ ഉഷ്ണതരംഗം മൂലം കൃഷിനാശം സംഭവിച്ച കുടയത്തൂർ കൃഷിഭവൻ പരിധിയിലെ കർഷകർക്ക് നഷ്ട പരിഹാരത്തിനായി  അപേക്ഷ സമർപ്പിക്കാവുന്നതാണ്.ആധാർ കാർഡ്, അപേക്ഷകന്റെ പേരിലുള്ള കൃഷിസ്ഥലത്തിന്റെ തന്നാണ്ടിലെ കരം അടച്ച രസീത്,ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴി കൃഷിവകുപ്പിന്റെ AIMS പോർട്ടൽ മുഖാന്തിരം ഓൺലൈനായി 30 ന് മുൻപായി കുടയത്തൂർ കൃഷിഭവനിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.