ngo

തൊടുപുഴ: നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടിൽ പ്രതിഷേധിച്ച്എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ ഏരിയ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. ഹാജറ ഉദ്ഘാടനം ചെയ്തു. ഇടുക്കി കളക്ടറേറ്റിൽ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. അടിമാലിയിൽ ജില്ലാ ട്രഷറർ പി.എ. ജയകുമാർ ,പീരുമേട്ടിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ജി. രാജീവ് ഉടുമ്പഞ്ചോലയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം ടൈറ്റസ് പൗലോസ് , ദേവികുളത്ത് ജില്ലാ കമ്മിറ്റിയംഗം എം.ബി. ബിജു , കുമളിയിൽ ഏരിയ പ്രസിഡന്റ് വിപിൻ ബാബു , ദേവിയാർ കോളനിയിൽ എസ്.ജി. ഷിലമോൻ എന്നിവർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ കെ.എസ്. ഷിബുമോൻ, പി.എം. മുഹമ്മദ് ജലീൽ, അനീഷ് ജോർജ്, കെ.വി. ഷിജു, രതീഷ് വൈ.എൻ, ബി.എൻ. ബിജിമോൾ എന്നിവർ സംസാരിച്ചു.