road
വികാസ് നഗർ റോഡിലുണ്ടായ വെള്ളക്കെട്ട്

പീരുമേട്: വണ്ടിപ്പെരിയാർ ടൗണിനോട് ചേർന്ന സ്ഥിതിചെയ്യുന്ന വികാസ് നഗറിൽ മഴ പെയ്താൽ വെള്ള കെട്ട് രൂപം കൊള്ളുന്നു. ണ്ടിപ്പെരിയാർ പഞ്ചായത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മാണംനടത്തിയ റോഡാണിത്. വെള്ളം കടന്നുപോകാൻ മാർഗ്ഗമില്ലാത്ത രീതിയിലാണ്
റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. മഴ പെയ്താൽ വീടിന്റെ മുൻവശം മുഴുവനും വെള്ളക്കെട്ടാണ്. ഈ ഭാഗത്ത് മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്നു. അശാസ്ത്രീയമായ റോഡ് നിർമ്മിച്ചതു കൊണ്ടാണ് ഇവിടെ വെള്ള കെട്ട് രൂപം കൊള്ളുന്നത്. നാട്ടുകാരുടെ ആക്ഷേപം ഉയരുകയും പരാതികളും നൽകി. എന്നാൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല. കഴിഞ്ഞ രണ്ടു ദിവസമായി പെയ്തു വരുന്ന ശക്തമായ മഴയെ തുടർന്ന് വീണ്ടും ഈ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും വികാസ് നഗറിന്റെ മറ്റു വശത്ത് താമസിക്കുന്നവർ സമാന്തര പാതയിലൂടെയാണ് കടന്നു പോകുന്നത്. ഇവിടെ താമസിക്കുന്നവർ ഈ റോഡിലൂടെ വേണം കടന്നുപോകാൻ. വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നഭാഗം കോൺക്രീറ്റ് പൊളിച്ചുമാറ്റി മഴവെള്ളം തോട്ടിലേക്ക് ഒഴുകിപ്പോവാനുള്ള സൗകര്യം ഒരുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.