satheesh-varier
തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ഡോ. സതീഷ് വാര്യർ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. മാനേജർ ഫാ.ഡോ. സ്റ്റാൻലി കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംവിധായകനും തിരക്കഥാകൃത്തും, അഭിനേതാവുമായ ഡോ. സതീഷ് വാര്യർ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ കൗൺസിലർ നീനു പ്രശാന്ത്, ഹെഡ്മാസ്റ്റർ ബിജോയ് മാത്യു, പി.ടി.എ പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ, എം .പി .റ്റി എ പ്രസിഡന്റ് ഡെൽസി, വിദ്യാരംഭം കൺവീനർ ബേബി ജോൺ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.