കുമളി :എ ഐ വൈ എഫ് സംസ്ഥാന ശില്പ ശാല ഇന്നും നാളെയുമായി കുമളിയിൽ നടത്തുമെന്ന് സംസ്ഥാനെ സെക്രട്ടറി ടി.ടി.ജിസ് േമാൻ പ്രസിഡണ്ട് എൻ അരുൺ എന്നിവർ അറിയിച്ചു. 160 പ്രതിനിധികൾ പങ്കെടുക്കും. ഇന്ന് രാവിലെ 10 ന് എ ഐ വൈ എഫ് ദേശീയ പ്രസിഡന്റ് സുഖ് ജിന്ദർ മഹേശ്വരി ശില്പ ശാല ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എൻ .അരുൺ അധ്യക്ഷത വഹിക്കും. സി .പി. ഐ സംസ്ഥാന അസി. സെക്രട്ടറി പി .പി സുനീർ എം .പി, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം കെ കെ അഷറഫ്, ജില്ല സെക്രട്ടറി കെ .സലിം കുമാർ, കേരള മഹിള സംഘം സംസ്ഥാന സെക്രട്ടറി ഇ .എസ് ബിജിമോൾ, എ. ഐ .എസ് .എഫ് സംസ്ഥാന സെക്രട്ടറി പി .കബീർ, സംഘാടക സമിതി ചെയർമാൻ ജോസ് ഫിലിപ്പ് ,:എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി .ടി ജിസ്‌മോൻ , വി കെ ബാബുക്കുട്ടി , ജില്ലാ സെക്രട്ടറി അഡ്വ. കെ ജെ ജോയ്‌സ് , കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സമാപന ദിവസം റവന്യൂ മന്ത്രി കെ. രാജൻ , കൃഷി മന്ത്രി പി. പ്രസാദ്, സുനിൽ പി ഇളയിടം, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ ശിവരാമൻ, എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ്, വാഴൂർ സോമൻ എം എൽ എ എന്നിവർ പങ്കെടുക്കും.