ഇടുക്കി: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ഏലപ്പാറ പഞ്ചായത്തിലേക്ക് എസ് സി പ്രമോട്ടറെ തെരഞ്ഞെടുക്കുന്നതിനായി ബുധനാഴ്ച രാവിലെ 11 ന് പൈനാവ് സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക് ഇൻ ഇന്റർവ്യു നടക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ
പ്ലസ്2/ തത്തുല്യ കോഴ്‌സ് പാസായിരിക്കണം, പ്രായ പരിധി 40 വയസിൽ താഴെ, ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായിരിക്കണം.
ഇന്റർവ്യുവിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ പാസ് പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച് വെള്ള പേപ്പറിലുള്ള അപേക്ഷ, നിയമാനുസൃതമായ ജാതി സർട്ടിഫിക്കേറ്റ്, പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകളുടെ അസ്സലും പകർപ്പും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിച്ചേരണം.