ഇടുക്കി: എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ മാനേജർ (പേഴ്‌സണൽ & അഡ്മിനിസ്‌ട്രേഷൻ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. ഫസ്റ്റ്ക്ലാസ് ബി ടെക്/ബിഇ മെക്കാനിക്കൽ/ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദം, എംബിഎ(എച്ച്ആർ)/പിസീഡിഎം (റഗുലർ കോഴ്‌സ്) എന്നീ യോഗ്യതകളും ഒരു അംഗീകൃത വ്യവസായ സ്ഥാപനത്തിൽ 8 വർഷത്തെ പ്രവർത്തി പരിചയവും (മാനേജീരിയൽ കേഡറിൽ 5 വർഷത്തെ പ്രവർത്തി പരിചയം) ഉള്ള 18-45 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലായ് 10 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.