നെയ്യശ്ശേരി : എസ് എൻ സി എം എൽ പി സ്‌കൂളിൽ കുടിവെള്ള പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളവും മണ്ണും വായുവും മലിനമാകുന്നതിലൂടെ നിരവധി അസുഖങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കുടിക്കുന്ന ജലം എങ്കിലും നല്ലതാണോ എന്ന് അറിയുന്നതിന് വേണ്ടിയാണ് ജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. ജല പരിശോധന പ്രവർത്തനങ്ങൾക്ക് വേദസുധൻ, ശ്രീനന്ദ സുമേഷ്, അൽ അമീൻ എന്നിവർ നേതൃത്വം കൊടുത്തു.