ഇടുക്കി: മഴയുടെയും കാറ്റിന്റെയും ശക്തി കുറയുകയും അലർട്ടുകൾ പിൻവലിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ മുൻകരുതലുകളോടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാവുന്നതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.കാലവർഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ മുൻകരുതലുകൾ എടുക്കുന്നതിന്റെ ഭാഗമായി

രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

മൂന്നാർ മൗണ്ട് കാർമൽ ഓഡിറ്റോറിയം , ഇടുക്കി വഞ്ചിക്കവല എച്ച് ആർ സി ഹാൾ എന്നിവയാണ് കേന്ദ്രങ്ങൾ. ഇവിടെ 31 പേരാണ് താമസിക്കുന്നത്.