രാജാക്കാട് :ഓഫീസറില്ലാത്ത കൃഷി ഭവനായി രാജാക്കാട് കൃഷി ഓഫീസ് മാറി. നിലവിലുണ്ടായിരുന്ന ഓഫീസർ സ്ഥലം മാറിപ്പോയിട്ട്ആറ്മാസം കഴിഞ്ഞു. പകരം നിയമനം ഇതുവരെ നടന്നിട്ടില്ല. രാജകുമാരിയിലെ കൃഷി ഓഫീസർ ഇടയ്‌ക്കൊന്നു വന്നുപോകുന്ന സ്ഥിതിയാണ് രാജാക്കാടിനുള്ളത്. കാർഷിക മേഖലയായ ഇവിടെ ഓഫീസറില്ലാത്തത് കർഷകരെ ഏറെ കഷ്ടപ്പെടുത്തുകയാണ്.അടിയന്തിരമായി രാജാക്കാട്ടിൽ കൃഷി ഓഫീസറെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നിരിക്കുകയാണ്. കൊടുംവരൾച്ച കഴിഞ്ഞു ഇപ്പോൾ കാലവർഷവും ആരംഭിച്ചു.ഈ സാഹചര്യത്തിലെല്ലാം വളരെയധികം കർഷകർക്കാണ് വിള നാശമുണ്ടായിട്ടുള്ളത്.അടിയന്തിര നടപടി സ്വീകരിക്കാൻ ചുമതലയുള്ള കൃഷി ഓഫീസറെ നിയമിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നുമില്ല.ഈ നില തുടർന്നാൽ ശക്തമായ സമരപരിപാടികൾക്ക് തയ്യാറെടുക്കുകയാണ് വിവിധ കർഷക സംഘടനകൾ.