
പീരുമേട്: പരുന്തുംപാറയിൽ കൈയേറിയ റവന്യൂ ഭൂമിയിൽ11.5 ഏക്കർ സ്ഥലം റവന്യൂ ഉദ്യോഗസ്ഥർ ഒഴിപ്പിച്ച് സ്ഥലത്ത് സർക്കാർ ഭൂമി എന്ന ബോർഡും സ്ഥാപിച്ചു. റവന്യഭൂമിയിലെ കൈയേറ്റം സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. വൻതോതിൽ റവന്യൂ സ്ഥലം കയ്യേറിയതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയപരിശോധനയിൽ പരുന്തുംപാറയ്ക്ക് സമീപം കണ്ടെത്തിയ സ്ഥലം പിടിച്ചെടുക്കാൻ കളക്ടർ നിർദേശം നൽകുകയായിരുന്നു .കൈയേറ്റങ്ങൾ ഉണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് പട്ടയം ഉള്ള ഭൂമിയോട് ചേർന്ന് ഉള്ള സ്ഥലത്തിന് പട്ടയം തരപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്. പീരുമേട് വില്ലേജിലെ സർവ്വേ നമ്പർ 534, മഞ്ചുമല വില്ലേജിലെ 441, എന്നിവയിൽ ഉൾപ്പെട്ട റവന്യൂ ഭൂമിയാണ് കൈകേറിയിട്ടുള്ളത്.