തൊടുപുഴ :
തൊടുപുഴ നഗരസഭയിൽ നിന്നും 28 വർഷത്തെ സേവനത്തിന് ശേഷം വരമിക്കുന്ന എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം വി എസ് എം നസീറിന് യാത്രയയപ്പ് നൽകി.നഗരസഭമേഖലയിലെ ജീവനക്കാരുടെസംഘടനയായ കെ എം സി എസ് യു വിന്റെ യൂണിറ്റ് സെക്രട്ടറി കോട്ടയം -ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു.യാത്രയയപ്പ് സമ്മേളനം സി .ഐ .ടി യു ജില്ലാ ജോ. സെക്രട്ടറി ടി .ആർ സോമൻ ഉദ്ഘാടനം ചെയ്തു. എൻ. ജി .ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് സി എസ് മഹേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം ഹാജറ, കെ ജി ഒ എ സംസ്ഥാന കമ്മിറ്റിയംഗം പി എം ഫിറോസ്,കെ എസ് എസ് പി യു ജില്ലാ ജോ സെക്രട്ടറി പി പി സൂര്യകുമാർ,എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് സുനിൽകുമാർ,കെ ജി എൻ എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം ആർ രജനി എന്നിവർ പ്രസംഗിച്ചു. . ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ സ്വാഗതവും ജില്ലാ ജോ സെക്രട്ടറി ടി. ജി രാജീവ് നന്ദിയും പറഞ്ഞു.