beena
ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉദ്ഘാടനം നഗരസഭ അധ്യക്ഷ ബീന ടോമി നിർവഹിക്കുന്നു.

കട്ടപ്പന :നഗരസഭ കൃഷിഭവന്റെ കീഴിൽ തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് ഞാറ്റുവേലചന്ത, കർഷകസഭ എന്നിവയുടെ ഉദ്ഘാടനം നടത്തി.കൃഷി വകുപ്പിന്റെ വണ്ടിപ്പെരിയാർ ഫാമിൽ ഉത്പാദിപ്പിച്ച നീല മുണ്ടി കൊടിതലകൾ, പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെട്ട പച്ചക്കറി വിത്തുകൾ എന്നിവ കർഷകർക്ക് വിതരണം ചെയ്തു.
നഗരസഭ ചെയർ പേഴ്സൺ ബീന ടോമി ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ ആഗ്നസ് ജോസ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ ജെ ബെന്നി, കൗൺസിലർമാരായ തങ്കച്ചൻ പുരയിടം, രാജൻ കാലച്ചിറ, ബെന്നി കുര്യൻ, ലീലാമ്മ ബേബി, ജൂലി റോയി, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷിക്കൂട്ടം അംഗങ്ങൾ, അസി.റ് കൃഷി ഓഫീസർ ചന്ദ്രൻ,കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.