sandal

പീരുമേട്:വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ ജീവനക്കാരുടെകോട്ടേഴ്സിന് മുൻപിൽ നിന്ന ചന്ദനമരംമോഷണംപോയി. വ്യാഴാഴ്ച രാത്രിയിലാണ്‌ മോഷണംനടന്നത്. ഇന്നലെ രാവിലെ ആശുപത്രി ജീവനക്കാർകോട്ടേഴ്സിന്റെ മുൻവശത്ത് എത്തിയപ്പോഴാണ് ചന്ദനമരം മുറിച്ചുമാറ്റിയത് അറിയുന്നത്. തുടർന്ന് വണ്ടിപ്പെരിയാർ പൊലീസിലും,വനം വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. 10 ഇഞ്ച് വലുപ്പമുള്ള ചന്ദനമരമാണ്‌മോഷണംപോയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷം മുൻപും ആശുപത്രി പരിസരത്തു നിന്നും ചന്ദനമരംമോഷണംപോയിരുന്നു. കഴിഞ്ഞ ആഴ്ച നെല്ലിമല എസ്റ്റേറ്റ് ബൗണ്ടറിയിൽ നിന്നും മറ്റൊരു ചന്ദനമരം കൂടിമോഷണംപോയിട്ടുണ്ട്. ഇത് അന്വേഷിച്ച് വരുന്നതിനിടയിലാണ് വീണ്ടുംമോഷണം നടന്നത്.