hobdevanand

തൊടുപുഴ : അഞ്ചാം ക്ലാസുകാരനെ കഴുത്തിൽ തുണി കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വണ്ണപ്പുറം പട്ടയക്കുടി ആനക്കുഴി ഭാഗത്ത് താമസിക്കുന്ന തോട്ടത്തിൽ അജിയുടെ മകൻ ദേവാനന്ദ് (10) ആണ് മരിച്ചത്. വെൺമണി സെന്റ് ജോർജ് യു.പി സ്‌കൂൾ വിദ്യാർത്ഥിയാണ്.

അച്ഛൻ അജി രാത്രിയോടെ ജോലി കഴിഞ്ഞെത്തിയപ്പോഴാണ് സംഭവം കാണുന്നത്. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ് സന്ധ്യ ഭർത്താവുമായി അകൽച്ചയിലായതിനാൽ കുട്ടി ഇവരുടെ വീട്ടിലാണ് താമസിക്കുന്നത്. ദേവാനന്ദ് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സമീപത്തെ ഇവരുടെ ബന്ധുവീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷമാണ് ഇവിടേക്കെത്തിയത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ തുണി കഴുത്തിൽ കുരുങ്ങിയതാകാമെന്നാണ് സൂചന. കാളിയാർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.