തൊടുപുഴ: തൊടുപുഴ നഗരസഭയിലെ കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് രാജിവയ്ക്കും വരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ സമരം ശക്തമായി മുന്നോട്ടു പോകുമെന്നും സി.പി.എമ്മിന്റെ ഇക്കാര്യത്തിലുള്ള പങ്ക് എന്താണെന്ന് അന്വേഷിക്കണമെന്നും തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് ആവശ്യപ്പെട്ടു. തൊടുപുഴ യു.ഡി.എഫ് മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന്റെ മുന്നിൽ ചെയർമാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മുനിസിപ്പൽ മണ്ഡലം ചെയർമാൻ എം.എ. കരീമിന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണയിൽ പ്രൊഫ. എം.ജെ. ജേക്കബ്, എ.എം. ഹാരിദ്, എൻ.ഐ. ബെന്നി, ടി.ജെ. പീറ്റർ, ജോസഫ് ജോൺ, സഫിയ ജബ്ബാർ, കെ.ജി. സജിമോൻ, കെ. ദീപക്, ജാഫർ ഖാൻ മുഹമ്മദ്, ഫിലിപ്പ് ചേരിയിൽ, പി.കെ. മൂസ, രാജേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.