നെടുങ്കണ്ടം: എം.ഇ.എസ്. കോളേജിൽഇന്ന് ബിരുദ പ്രോഗ്രാമുകളുടെ ക്ലാസുകൾ ആരംഭിക്കും. വിവിധ ഓറിയന്റേഷൻ ക്ളാസുകൾ ഉണ്ടാകും. കുട്ടികളും രക്ഷിതാക്കളും 10ന് തന്നെ എത്തിച്ചേരണം. ബി.എ ഹിസ്റ്ററി, ബി.എ എക്കണോമിക്സ്, മാത്തമാറ്റിക്സ് , ഫിസിക്സ്, കെമിസ്ട്രി, ബി.സി.എ (സെൽഫ് ഫിനാൻസിങ്) എന്നീ കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു. താത്പര്യമുള്ളവർ അസൽ രേഖകളുമായി കോളേജിൽ ഹാജരാകണം.