muthalakodam
മുതലക്കോടം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്‌കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രൊഫ. വി.എസ്. റെജി നിർവ്വഹിക്കുന്നു

മുതലക്കോടം: സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. വി.എസ്. റെജി നിർവ്വഹിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ. വർഗ്ഗീസ് കണ്ണാടൻ അദ്ധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ ഷഹന ജാഫർ, പി.ടി.എ പ്രസിഡന്റ് ജിൽസൺ പീറ്റർ, എം.പി.ടി.എ പ്രസിഡന്റ് സുജാത എ.വി, വിദ്യാർത്ഥിനി ബാസില റഷീദ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് സുനി എം. കുര്യൻ സ്വാഗതവും വിദ്യാർത്ഥിനി ദയ അജിത് നന്ദിയും പറഞ്ഞു. തുടർന്ന് വേദിയിൽ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.