തൊടുപുഴ: ​എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ തൊ​ടു​പു​ഴ​ യൂ​ണി​യ​ൻ​ നേ​താ​ക്ക​ൾ​ക്ക് ത​പാ​ലി​ൽ​ ബോം​ബ് ഭീ​ഷ​ണി​. ക​ഴി​ഞ്ഞ​ ദി​വ​സം​ തൊ​ടു​പു​ഴ​ യൂ​ണി​യ​നി​ലെ​ അ​ഡ്മിനി​സ്ട്രേ​റ്റീ​വ് ക​മ്മിറ്റി​ അം​ഗ​ങ്ങ​ളു​ടെ​ പേ​രി​ൽ​ ത​പാ​ൽ​ വ​ഴി​ ല​ഭി​ച്ച​ ക​ത്തി​ലാ​ണ് നേ​താ​ക്ക​ളെ​ ബോം​ബ് വ​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ​ കു​റേ നാ​ളു​ക​ളാ​യി​ തൊ​ടു​പു​ഴ​ യൂ​ണി​യ​ൻ​ നേ​താ​ക്ക​ൾ​ക്കെ​തി​രെ​ ​നി​ര​ന്ത​ര​മാ​യി​ ഊ​മ​ ക​ത്തു​ക​ളും​ പ​രാ​തി​ക​ളും​ അ​യ​ക്കു​ക​യും​ സാമൂഹ്യമാദ്ധ്യമം​ വ​ഴി​ അ​പ​വാ​ദ​ പ്ര​ച​ര​ണ​ങ്ങ​ൾ​ ന​ട​ത്തുകയും ചെയ്യുന്നവർ ത​ന്നെ​യാ​യി​രി​ക്കാം​ ക​ത്ത​യ​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് യൂണിയൻ നേതാക്കൾ സം​ശ​യി​ക്കു​ന്ന​ത്. തീ​വ്ര​വാ​ദ​ സ്വ​ഭാ​വ​മു​ള്ള​ ഇ​ത്ത​രം​ ക​ത്തു​ക​ൾ​ അ​യ​ച്ച​തി​ന്​ പി​ന്നി​ലെ ചി​ല​ർ​ക്ക് തീ​വ്ര​വാ​ദ​ ബ​ന്ധ​മു​ള്ള​താ​യും​ സം​ശ​യി​ക്കു​ന്നു​. മാ​ത്ര​മ​ല്ല​ ഇ​തി​നു​ പി​ന്നി​ൽ​ വേ​റെ​യും​ ആ​ൾ​ക്കാ​ർ​ ഉ​ണ്ടെ​ന്ന​ സൂ​ച​ന​ ക​ത്തി​ൽ​ കാ​ണി​ച്ചി​ട്ടു​മു​ണ്ട്. ഭീ​ഷ​ണി​ ക​ത്ത് സ​ഹി​തം​ യൂ​ണി​യ​ൻ​ ഭാ​ര​വാ​ഹി​ക​ൾ​ ജില്ലാ പൊ​ലീ​സ് മേധാവിക്ക് പ​രാ​തി​ ന​ൽ​കി​യി​ട്ടു​ണ്ട്.