കരിങ്കുന്നം: കാരുപ്ലാക്കൽ പരേതനായ ടി. ചാക്കോയുടെ ഭാര്യ എ.ടി. അന്ന (84, റിട്ട. അദ്ധ്യാപിക, സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂൾ, കരിങ്കുന്നം) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത വള്ളിച്ചിറ ആൽമതടത്തിൽ കുടുംബാംഗമാണ്. മക്കൾ: സോണിയ (കെ.എസ്.ഇ.ബി, അങ്കമാലി), റാണി, ടോണി. മരുമക്കൾ: സജി പുത്തൻപുരയ്ക്കൽ (നെടിയശാല), ബിജു കൊച്ചു വീട്ടിൽ (തൃക്കാക്കര), ഷിനു മുരിങ്ങോത്ത് (മള്ളുശ്ശേരി, സെന്റ് ആൻസ് ഹയർസെക്കൻഡറി കോട്ടയം).