മൈലക്കൊമ്പ്: മൈലക്കൊമ്പ് ഫൊറോന പള്ളിയിൽ മാർ തോമാശ്ശീഹായുടെ ദുക്റാന തിരുനാൾ ഇന്നാരംഭിക്കും.

ഇന്ന്

വൈകിട്ട് 5ന് കോടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, വി. കുർബാന തുടർന്ന് ഇടവകദിനാഘോഷവും ഇടവകയിലെ വിവിധ കുടുംബയൂണിറ്റുകൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും. , ചൊവ്വ രാവിലെ 6 ന് വി. കുർബാനയും നൊവേനയും. തുടർന്ന് 7ന് വി. കുർബാന തുടർന്ന് ദിവ്യകാരുണ്യ ആശീർവ്വാദം. വൈകിട്ട് 5ന് ലദീഞ്ഞ്, നോവേന 5.15 ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. ജോർജ് മാമ്മൂട്ടിൽ, സന്ദേശം: ഫാ. ജോർജ് മാറാപ്പിള്ളിൽ. തുടർന്ന് തിരിപ്രദക്ഷിണം. ബുധനാഴ്ച്ചദുക്റാന തിരുന്നാൾ ദിവസം രാവിലെ 6നും 7.15 നും 8.30 നും വി. കുർബാന . 10.15 ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. ആന്റണി ഞാലിപ്പറമ്പിൽ സന്ദേശം : ഫാ. ആന്റണി പുത്തൻകുളം, വി. കുർബാനയെ തുടർന്ന് പ്രസദേന്തി വാഴ്ചയും പ്രദക്ഷിണവും തിരശേഷിപ്പ് വണക്കവും ഊട്ടനേർച്ചയും ഉണ്ടായിരിക്കുമെന്ന് വികാരി. ഫാ. മാത്യൂസ് മാളിയേക്കൽ അറിയിച്ചു