udumbannoor

ഉടുമ്പന്നരർ: ഗ്രാമപഞ്ചായത്തിലെ 59 വയസ് പൂർത്തിയായവരെ എല്ലാവരെയും ചേർത്ത് ഉല്ലാസക്കൂട് എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കി സമ്പൂർണ്ണ വയോജന സൗഹൃദ ഗ്രാമമാകാനൊരുങ്ങുകയാണ് ഉടുമ്പന്നൂർ പഞ്ചായത്ത്.
ഇതിന് മുന്നോടിയായി പഞ്ചായത്തിലെ 16 വാർഡുകളിലായി പ്രത്യേകം സർവ്വേ നടത്തി കണ്ടെത്തിയ അയ്യായിരത്തോളം വരുന്ന വയോജനങ്ങളെ ഉൾപ്പെടുത്തി ഉല്ലാസ ക്കൂട് എന്ന പേരിൽ 82 അയൽക്കൂട്ട ഗ്രൂപ്പുകളും ഒരു വാർഡിന് ഒന്ന് എന്ന കണക്കിൽ 16 വാർഡ് തല കൂട്ടായ്മകളും രൂപീകരിച്ചു.
ഇതിന് പഞ്ചായത്ത് തലത്തിൽ പ്രത്യേകമായി രൂപീകരിച്ചിട്ടുള്ള ഉല്ലാസ ക്കൂട് പഞ്ചായത്ത് തല സമിതി നേതൃത്വം വഹിക്കും.
വിശദമായ സർവ്വേയിലൂടെ കണ്ടെത്തിയ പഞ്ചായത്തിലെ വയോജനങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് പഠനം നടത്തി ഇവർക്കായി പ്രത്യേക ആരോഗ്യ പ്ലാനും വിനോദ പദ്ധതിയും പരിജ്ഞാന തൊഴിൽ പദ്ധതികളും ക്ഷേമ പരിചരണ പദ്ധതിയും തയ്യാറാക്കി പഞ്ചായത്ത് വയോജന വികസന രേഖ തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിന്റെ തുടർപ്രവർത്തനങ്ങളും പഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ ഓഫീസുകളും വയോ സൗഹൃദമാക്കി മാറ്റും.
ഗ്രാമ പഞ്ചായത്തുകളുടെ കോർഡിനേഷനായ കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പദ്ധതി നിർവ്വഹണ
പദ്ധതി നിർവ്വഹണ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തല ഭാരവാഹികൾക്കുള്ള രണ്ടാം ഘട്ട പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി.ഇ.ഒ കെ.ബി മദൻ മോഹൻ ഉദ്ഘാടനം ചെയ്തു.ഉല്ലാസക്കൂട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.വി ഫിലിപ്പ് അദ്ധ്യക്ഷയായി. സെക്രട്ടറി ഗിരിജ ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് മുഖ്യപ്രഭാഷണം നടത്തി.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ സ്വാഗതവും ഉല്ലാസക്കൂട് ജോ. സെക്രട്ടറി കെ.എസ് രാജൻ നന്ദിയും പറഞ്ഞു.ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാന്തമ്മ ജോയി , സുലൈഷ സലിം സെക്രട്ടറി കെ.പി യശോധരൻ തുടങ്ങിയവർ പ്രസംഗിച്ചു.