gopi
എസ്.എൻ.ഡി.പി. യോഗം കുമളി ശാഖയിലെ കുമാരനാശാൻ കുടുംബയോഗ വാർഷികം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യു ഉദ്ഘാടനം ചെയ്യുന്നു

കുമളി: ശ്രീനാരായണഗുരുദേവൻ തുടങ്ങിയ കേരള നവോത്ഥാന പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സന്ദേശവാഹകൻ ഡോ. പൽപ്പുവായിരുന്നുവെന്ന് എസ്.എൻ.ഡി.പി. യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ പറഞ്ഞു. മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ തുടങ്ങി നിരവധിനിവേദനങ്ങളിൽ തുടങ്ങി സഞ്ചാര സ്വാതന്ത്രം വിദ്യാലയ പ്രവേശന അവകാശം സർക്കാർ ഉദ്യോഗ ലബ്ദിക്കുളള അവകാശം തുടങ്ങിയ പൗരാവകാശങ്ങൾ നേടിയെടുക്കാനുള്ള പരിശ്രമങ്ങൾക്കെല്ലാം ഡോ.പൽപ്പുവാണ് നേതൃത്വം കൊടുത്തത്. പുതിയ തലമുറക്ക് യഥാർത്ഥ ചരിത്രം പരിചയപ്പെടുത്തിക്കൊടുക്കേണ്ടത് എസ്.എൻ.ഡി.പി. യോഗം പ്രവർത്തകരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം കുമളി ശാഖയിലെ കുമാരനാശാൻ കുടുംബയോഗ വാർഷികംഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടുംബയോഗം ചെയർമാൻ ബിനു മഴുവൻചേരിൽ അദ്ധ്യക്ഷനായിരുന്നു. ശാഖാ പ്രസിഡന്റ് പുഷ്‌ക്കരൻ മണ്ണാറത്തറ സെക്രട്ടറി സജിമോൻ എൻ . കെ. കുടുംബയോഗം കൺവീനർ കമലമ്മ തങ്കപ്പൻ വനിതാ സംഘം പ്രസിഡന്റ മീനാക്ഷി ഗോപി വൈദ്യർ ,സെക്രട്ടറി പ്രീതി രാജപ്പൻ ,യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പ്രശാന്ത് കെ.എസ്, സെക്രട്ടറി ഷിബു കെ.കെ. എന്നിവർ പ്രസംഗിച്ചു.