paalam
കൈവരിയില്ലാത്ത ഏലപ്പാറ ഹെലിബറിയ വള്ളക്കടവ് പാലം

അടിക്കടി അപകടങ്ങൾ സംഭവിക്കുന്നു

പ്രളയത്തെത്തുടർന്ന തകർന്ന കൈവരികൾ പുനർ നിർമ്മിച്ചില്ല

പീരുമേട്: കൈവരിയില്ലാത്ത പാലം അപകടകെണിയാകുന്നു. ഏലപ്പാറ -അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏലപ്പാറ ഹെലിബറിയ വള്ളക്കടവ് പാലമാണ് കൈവരിയില്ലാതെ തകർന്നു കിടക്കുന്നത്.
2018 ലും തുടർന്ന് 2019ലും ഉണ്ടായ പ്രളയത്തെ തുടർന്നാണ് ഈ പാലത്തിന്റെ കൈവരികൾ തകർന്നത്.
ആദ്യ പ്രളയത്തിൽ കൈവരികൾ തകർപ്പോൾ ജില്ലാ പഞ്ചായത്ത് പാലത്തിന്റെ കൈവരികൾ പുനർ നിർമ്മിച്ചു നൽകി. എന്നാൽ വീണ്ടും2019 ലെ മഹാപ്രളയത്തിൽ പാലം തകരുകയായിരുന്നു.
2019 ന് ശേഷം വർഷങ്ങളായി കൈവരി ഇല്ലാത്ത പാലത്തിൽ കൂടിയാണ് ചെറുതും, വലുതുമായ വാഹനങ്ങളും, സ്‌കൂൾ കുട്ടികളും, നാട്ടുകാരും, യാത്ര ചെയ്യുന്നത് . വീതി കുറഞ്ഞ പാലമായതു കൊണ്ട് തന്നെ വലിയ അപകട ഭീഷണിയായി മാറിയിരിക്കയാണ് കൈവരിയില്ലാത്ത ഈ പാലം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബൈക്കിൽ യാത്ര ചെയ്തിരുന്നയാൾ പാലത്തിൽ നിന്നും താഴേക്ക് വീണ അപകടം സംഭവിച്ചിരുന്നു.ശനിയാഴ്ച്ച പത്ത് വയസുകാരി കൈവരിയില്ലാത്ത പാലത്തിൽനിന്ന് പുഴയിൽ വീണെങ്കിലും നീന്തി രക്ഷപ്പെടുകയായിരുന്നു.