കട്ടപ്പന : എസ് എൻ ഡി പി യോഗം അമ്പലക്കവല ശാഖയിൽ ബാലജനയോഗം പ്രവേശനോത്സവം സംഘടിപ്പിച്ചു.മധുരവും പഠനോപകരണങ്ങളും നൽകിയാണ് ബാലജനയോഗത്തിലെ കുട്ടികളെ സ്വീകരിച്ചത്.
എസ്എൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സന്തോഷ് ചാളനാട്ട് അദ്ധ്യക്ഷത വഹിച്ചു. സജീന്ദ്രൻ പൂവാങ്കൽ, ബിനു പാറയിൽ, സാബു അറയ്ക്കൽ, വത്സമ്മ സി.കെ, ഷീഫാ വിജയൻ , കെ.ആർ ഷാജി, രേഷ്മ കെ.ബി. , സജി തടത്തിൽ, ബിനു ബിജു തുടങ്ങിയവർ സംസാരിച്ചു.